Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം റോയി ഫ്രാന്‍സിസിന്‌



പാലാ നഗരസഭയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് 26-ാം വാര്‍ഡില്‍ നിന്നും വിജയിച്ച  റോയി ഫ്രാന്‍സിസിനാണ്. 365 വോട്ടിന്റെ ഭൂരിപക്ഷമാണ് LDF സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റോയി ഫ്രാന്‍സിസിന് ലഭിച്ചത്. CPM സ്ഥാനാര്‍ത്ഥിയായ റോയി ഫ്രാന്‍സിസ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് മത്സരിച്ചത്. CPIM സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും സ്വതന്ത്ര ചിഹ്നങ്ങളിലാണ് മത്സരിക്കാറുള്ളത്. എന്നാല്‍ വാര്‍ഡിലെ ജനങ്ങളെ അടുത്തറിയുകയും ഒപ്പം അവര്‍ കൈവിടുകയില്ലെന്ന ആത്മവിശ്വാസവുമുള്ള റോയി ഫ്രാന്‍സിസ് പാര്‍ട്ടി ചിഹ്നം തന്നെ സ്വീകരിക്കുകയായിരുന്നു. 

366 വോട്ടുകളുടെ ഭൂരി പക്ഷമാണ് 26-ാം വാര്‍ഡില്‍ LDF സ്ഥാനാര്‍ത്ഥി നേടിയത്. 2015 -20 കാലയളവില്‍ കൗണ്‍സിലറായിരുന്ന റോയി ഫ്രാന്‍സിസ് ലൈബ്രറി കൗണ്‍സിലിന്റെ മീനച്ചില്‍ താലൂക്ക് സെക്രട്ടറി കൂടിയാണ്. സ്വന്തം വാര്‍ഡില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഒരു ലൈബ്രറി ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന്റെ തിരക്കിലാണ് റോയി ഫ്രാന്‍സിസ്. പാലാ നഗരസഭയില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. നറുക്കെടുപ്പും  വിരലിലെണ്ണാവുന്നത്ര കുറഞ്ഞ വോട്ടുകളുടെയും ഭൂരിപക്ഷം മാത്രമുള്ളവരും ഏറെയുള്ളപ്പോള്‍ സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ റോയി ഫ്രാന്‍സിസ് വ്യത്യസ്തനാവുകയാണ്. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അവര്‍ തന്നെ കൈവിടില്ല എന്ന ആത്മവിശ്വാസമാണ് റോയി ഫ്രാന്‍സിസിനെ വിജയത്തിലേക്ക് നയിക്കുന്നത്.


Post a Comment

0 Comments