Breaking...

9/recent/ticker-posts

Header Ads Widget

93-ാമത് ശിവഗിരി തീര്‍ത്ഥാടനം - മീനച്ചില്‍ താലൂക്ക് യൂണിയന്റെ പതിനൊന്നാമത് പദയാത്രയ്ക്ക് തുടക്കമായി.



93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച്  SNDP യോഗം മീനച്ചില്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനൊന്നാമത് പദയാത്രയ്ക്ക് തുടക്കമായി. ഇടപ്പാടി അനുന്ദഷണ്‍മുഖ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച ഇടപ്പാടി മുതല്‍ ശിവഗിരി വരെ പദയാത്രയുടെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും SNDP യോഗം പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് K പത്മകുമാര്‍ നിര്‍വഹിച്ചു. ധ ശാഖാ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ശിവഗിരിയിലേയ്ക്ക് എത്തുന്നതായും മഹാഗുരുവിലേക്കുള്ള ഈ മഹാപ്രയാണം ഇന്ന് അറിവിന്റെ തീര്‍ത്ഥാടനം എന്ന നിലയില്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ് എന്നും പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ.പത്മകുമാര്‍ പറഞ്ഞു. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, വൈസ് ചെയര്‍മാന്‍ സജീവ് വയലാ, കണ്‍വീനര്‍.എം.ആര്‍.ഉല്ലാസ്, ജോ.കണ്‍വീനര്‍ ഷാജി തലനാട്, പദയാത്രാ ക്യാപ്റ്റന്‍ സി.റ്റി.രാജന്‍ എന്നിവര്‍ പീതപതാക ഏറ്റുവാങ്ങി. തൊണ്ണൂറ് വയസ്സിലേയ്‌ക്കെത്തിയ ദേവകിയമ്മ മുതല്‍ മൂന്ന് വയസിലേക്കെത്തിയ നാണുക്കുട്ടന്‍ ഉള്‍പ്പെടെ നൂറിലധികം സ്ഥിരം പദയാത്രികരെ കൂടാതെ നിരവധി പ്രവര്‍ത്തകരും ഭാരവാഹികളും ഏഴു ദിവസങ്ങളിലായി നടക്കുന്ന അറിവിന്റെ തീര്‍ത്ഥാടനത്തില്‍ അനുധാവനം ചെയ്യുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പദയാത്രകളില്‍ ഏറ്റവും ദൂരം താണ്ടിയെത്തുന്ന പദയാത്ര എന്ന പ്രത്യേകത കൂടി മീനച്ചില്‍ യൂണിയന്റെ പദയാത്രക്കുണ്ട്. യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി.പി സുന്ദരേശന്‍, ഷാജി മുകുളേല്‍, സതീഷ് മണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായ അനീഷ് പുല്ലുവേലില്‍, സുധീഷ് ചെമ്പന്‍കുളം,സാബു കൊട്ടൂര്‍,സജി ചേന്നാട്,  പോഷകസംഘടന ഭാരവാഹികളായ അരുണ്‍ കുളമ്പള്ളി, ഗോപകുമാര്‍ പിറയാര്‍, രാജീ ജിജിരാജ്, പ്രദീപ് പ്ലാച്ചേരി, സതീഷ് എംജി, ഹരീഷ് ഹരി, വിവി


Post a Comment

0 Comments