പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് പാലായില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് 6 മുതല്‍ രാത്രി 11 വരെയാണ് പാലാ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് പാലാ Dysp കെ.സദന്‍ പറഞ്ഞു. കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുലിയന്നൂര്‍ ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് റോഡ് വഴി സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.കോട്ടയം ഭാഗത്തുനിന്നും പൊന്‍കുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കടപ്പാട്ടൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈല്‍ വഴി പോകേണ്ടതാണ്. വൈക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ആര്‍ വി ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.
രാമപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ എത്തി കോട്ടയം, പൊന്‍കുന്നം ഭാഗത്തേക്കുള്ളവ ബൈപ്പാസ് വഴി മരിയന്‍ ജംഗ്ഷനില്‍ എത്തി തിരിഞ്ഞു പോകേണ്ടതാണ്. തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന കോട്ടയം, പൊന്‍കുന്നം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പാലാ ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.
പൊന്‍കുന്നം റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പന്ത്രണ്ടാം മൈല്‍ എത്തി കടപ്പാട്ടൂര്‍ ബൈപാസ് വഴിതിരിഞ്ഞു പോകേണ്ടതാണ്. തൊടുപുഴ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ശബരിമല പോകുന്ന വാഹനങ്ങളും പ്രവിത്താനം ജംക്ഷനില്‍ നിന്നും ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്ത് എത്തി ഈരാറ്റുപേട്ടക്കും പൈക വഴി ശബരിമലക്കും പോകേണ്ടതാണ്. ഈരാറ്റുപേട്ട ഭാഗത്ത് നിന്നും കൊടുപുഴ. എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഭരണങ്ങാനത്ത് നിന്നും ചൂണ്ടച്ചേരി വഴി പ്രവിത്താനത്ത് എത്തി പോകേണ്ടതാണ്. ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വരുന്ന കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഭരണങ്ങാനത്തു നിന്നും തിരിഞ്ഞ് ഇടമറ്റം, പൈക വഴി 12-ാം മൈല്‍എത്തി കടപ്പാട്ടൂര്‍ ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്. ജൂബിലിയോടനു ബന്ധിച്ച് പ്രദക്ഷിണം നടക്കുമ്പോള്‍ ഗതാഗത ക്കുരുക്ക് ഒഴിവാക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.





0 Comments