തദ്ദേശ തെരഞ്ഞെടുപ്പില്‍ UDF ന് ആവേശം പകരുന്ന വിജയമാണ് കോട്ടയം ജില്ലയില്‍ ലഭിച്ചത്. ജില്ലാ പഞ്ചായ ത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഭരണം പിടിച്ചെടുത്തു കൊണ്ടായിരുന്നു UDF മുന്നേറ്റം. നഗരസഭകളില്‍ 4 ഇടത്ത് UDF ഭരണം ഉറപ്പിച്ചപ്പോള്‍ രണ്ടിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല .
കോട്ടയം ജില്ലാ പഞ്ചായത്തില്‍ വ്യക്തമായ ഭൂരപക്ഷത്തോടെ UDF വിജയം നേടി. UDF ന് 16 സീറ്റുകള്‍ ലഭിച്ചപ്പോള്‍ LDF ന് 7 സീറ്റുകള്‍ മാത്രമാണുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്‍പതിടത്തും ഭരണം പിടിച്ച് UDF ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ളാലം, ഉഴവൂര്‍, കടുത്തുരുത്തി, പാമ്പാടി, ഏറ്റമാനൂര്‍, മാടപ്പള്ളി, പള്ളം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തുകള്‍ UDF പിടിച്ചപ്പോള്‍ വൈക്കവും വാഴരും LDF നോപ്പം നിന്നു. ഗ്രാമപഞ്ചായത്തുകളിലും UDF വലിയ തിരിച്ചുവരവാണ് നടത്തിയത്. കേരള കോണ്‍ഗ്രസ് M LDF ലെത്തിയപ്പോള്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും LDF ഭരണത്തിലായിരുന്നു. എന്നാല്‍ ഇത്തവണ ശക്തമായ തിരിച്ചു വരവ് നടത്താന്‍ കഴിഞ്ഞത് UDF ന് വലിയ പ്രതീക്ഷകളാണ്നല്‍കുന്നത്.





0 Comments