കടപ്ലാമറ്റം പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ LDF കേരള കോണ്‍ഗ്രസ് M സ്ഥാനാര്‍ത്ഥി ജീന സിറിയക്കിന്റെ വിജയത്തിനായി വനിതാ സ്‌ക്വാഡ് പ്രചാരണരംഗത്ത്. സ്ഥാനാര്‍ത്ഥിയുടെ ചിഹ്ന മടങ്ങിയ പോസ്റ്ററുകള്‍ പതിപ്പിച്ചും വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ നല്‍കിയും വനിതകള്‍ പ്രചരണരംഗത്ത് സജീവമാവുകയായിരുന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗമായ ജീന സിറിയക് വാര്‍ഡില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്.വനിതാ സ്‌ക്വാഡിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്തില്‍ കടപ്ലാമറ്റം ഉള്‍പ്പെടുന്ന കുറവിലങ്ങാട് ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന നിര്‍മ്മല ജിമ്മിയുടെ സാന്നിധ്യം വനിതകള്‍ക്ക് ആവേശം പകര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഗ്രാപഞ്ചായത്തുകളില്‍ നടപ്പാക്കിയ ജനകീയ പദ്ധതികളും LDF സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച വിജയം ഉറപ്പാക്കുമെന്ന് അഭിപ്രായപ്പെട്ടു. വനിതാ കോണ്‍ഗ്രസ് M നിയോജകമണ്ഡലം സെക്രട്ടറി, കടപ്ലാമറ്റം സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. കടപ്ലാമറ്റത്തിന്റെ വികസനത്തിനായി പഞ്ചായത്ത് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്ന ഉറപ്പുമായി മത്സര രംഗത്തുള്ള ജീന സിറിയക്കിന് ശക്തമായ പിന്തുണയുമായാണ് വനിതകള്‍ പ്രചരണത്തിനിറങ്ങിയത്.


.webp)


0 Comments