Breaking...

9/recent/ticker-posts

Header Ads Widget

മകര ചതയ മഹോത്സവത്തിന് ജനുവരി 17ന് കൊടിയേറും.



അരീക്കര ശ്രീനാരായണ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മകര ചതയ മഹോത്സവത്തിന് ജനുവരി 17ന് കൊടിയേറും. ക്ഷേത്ര ആചാരങ്ങള്‍ക്കും ക്ഷേത്ര കലകള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് ഉത്സവാഘോഷ പരിപാടികള്‍ ക്രമീകരിച്ചിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി മേലുകാവ് ഘടനാനന്ദ നാഥ തീര്‍ത്ഥ പാദര്‍,  മേല്‍ശാന്തി മുത്തോലപുരം പീതാംബരന്‍ ശാന്തി, ക്ഷേത്രം ശാന്തി അജയ് ശാന്തി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 16 ന് വൈകിട്ട് കലവറ നിറയ്ക്കല്‍ ചടങ്ങ് നടക്കും. 17 ന് വൈകിട്ട് 6.30 ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 18 ന് രാവിലെ 10 ന് സര്‍പ്പപൂജ, 1 ന് അന്നദാനം,  വൈകിട്ട് 5 ന് പൂമൂടല്‍, എന്നിവ നടക്കും. 20 ന്  വൈകിട്ട് 6.45ന് ശ്രീനാരായണ യു.പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണോത്സവം നടക്കും.  21-ാം തീയതി ബുധനാഴ്ച വൈകിട്ട് 5.30 ന് പ്രസിദ്ധമായ അരീക്കര കാവടി ഘോഷയാത്ര ഉഴവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീനാരായണ നഗറില്‍  നിന്നും പുറപ്പെടും. തുടര്‍ന്ന് ഉഴവൂര്‍ ടൗണില്‍ ഹൃദയ ജപ ലഹരി. എട്ടു മുപ്പതിന് കാവടി വരവേല്‍പ്പ്  കൈകൊട്ടിക്കളി. രാത്രി 9.30ന് പള്ളിവേട്ട എന്നിവ നടക്കും.
 

ജനുവരി 22 വ്യാഴാഴ്ച മകര ചതയ മഹോത്സവ ദിനത്തില്‍  ഒരു മണിക്ക് അന്നദാനം. വൈകുന്നേരം 5 ന് ആറാട്ട് പുറപ്പാട്, അഞ്ചു മുപ്പതിന് വെളിയന്നൂരില്‍ നിന്നും ആറാട്ട് സ്വീകരണ ഘോഷയാത്ര, 6 ന് ആറാട്ട്. 6 45 ന് ആറാട്ട് വരവേല്‍പ്പ്,വലിയ കാണിക്ക. തുടര്‍ന്ന് ഏഴിന് സൂപ്പര്‍ ഹിറ്റ് ഗാനമേള എന്നിവയും നടക്കും. പഞ്ചവാദ്യം,  രഥം, ആട്ടക്കാവടി, കൊട്ടക്കാവടി, തിറയാട്ടം, ശിങ്കാരിമേളം, പാണ്ടിമേളം, നാദസ്വരമേളം, മയൂര നൃത്തം, ഫ്‌ലവര്‍ ഡാന്‍സ്, വിവിധ കലാരൂപങ്ങള്‍, ഫാന്‍സി എലിഫന്റ്, കുമ്മാട്ടി, വള്ളുവനാടന്‍ കാള, ദേവനൃത്തം, അര്‍ജുന നൃത്തം, ഗരുഡന്‍,തെയ്യക്കോലം, ഉത്സവ ഫ്‌ലോട്ട്, പേപ്പര്‍ ബ്ലാസ്റ്റ്,ലൈറ്റ് ഡി.ജെ, കൈകൊട്ടിക്കളി,ഭജന്‍സ് എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി ഏകും. കാവടി ഘോഷയാത്രയില്‍ താലപ്പൊലിയേന്തി നൂറുകണക്കിന് വനിതകള്‍ പങ്കെടുക്കും. 6.30 ന് ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. 8.30 ന് കാവടി വരവേല്‍പ്പ്, 9.30 ന് പള്ളിവേട്ട. 22 ന് മകര ചതയം മഹോത്സവം. ഉച്ചകഴിഞ്ഞ് 3.30 ന് കാഴ്ച ശ്രീബലി,  വൈകിട്ട് 5 ന് വെളിയന്നൂര്‍ പെരുമറ്റം മഹാദേവക്ഷേത്ര കുളക്കടവിലേക്ക് ആറാട്ട് പുറപ്പാട്, 5.30 ന് വെളിയന്നൂരില്‍ നിന്നും ആറാട്ട് സ്വീകരണ ഘോഷയാത്ര, 6 ന് ആറാട്ട്,  ഘോഷയാത്രയ്ക്ക് പഞ്ചവാദ്യം, രഥം, ആട്ടക്കാവടി, ശിങ്കാരിമേളം, ഗരുഡന്‍, താലപ്പൊലി എന്നിവ അകമ്പടിയേകും.6.45 ന് ആറാട്ട് വരവേല്‍പ്പ്, വലിയ കാണിക്ക, 7 ന് ഗാനമേള, എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ചെയര്‍മാന്‍ അനീഷ് പുല്ലുവേലില്‍ , കണ്‍വീനര്‍ സജീവ് വയല, ചെയര്‍പേഴ്‌സണ്‍ സുജാത ഷാജു, Kv ഹരിദാസ് , രാജന്‍ വട്ടപ്പാറ  സാബു  മൂലയില്‍, മണിക്കുട്ടന്‍ ആകാശ് നിവാസ് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments