കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 21 മുതല്‍ 28 വരെ ക്ഷേത്ര ആചാരങ്ങളോടും, കലാപരിപാടികളോടും കൂടി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന് മുന്നോടിയായി കൊടിക്കൂറ - കൊടിക്കയര്‍ ഘോഷയാത്ര 19-ന് വൈകിട്ട് അഞ്ചിന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കും.21ന് രാവിലെ 10.30 ന് കളഭാഭിഷേകം,വൈകിട്ട് 7. 30-ന് തന്ത്രി മനയത്താറ്റ് കൃഷ്ണന്‍ നമ്പൂതിരിയുടെയും ,മേല്‍ശാന്തി ചിറക്കര തെക്കെഇല്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും.
കലാപരിപാടികളുടെ ഉദ്ഘാടനവും തന്ത്രി നിര്‍വഹിക്കും.തുടര്‍ന്ന് നവനീതം നാരായണീയ സമിതിയിലെ അംഗങ്ങളെ കൃഷ്ണശ്രീ പുരസ്‌കാരം നല്‍കി പൊന്നാടയണിയിച്ച് ആദരിക്കും.8 ന് പാട്ടിന്റെ പാലാഴി . 22-ന് 12.30ന് 101 നാഴിയും പിടിയും,വൈകിട്ട് ഏഴിന് തിരുവാതിര,8. 30-ന് കരോക്കോ ഗാനമേള.23ന് വൈകിട്ട് ഏഴിന് തിരുവാതിരകളി,സോപാനസംഗീതം ,8 - ന്പിന്നല്‍ തിരുവാതിര. 24 ന് വൈകിട്ട് 7. 30 ന് ഡ്രം സോളോ , 7.45ന്‌കൈകൊട്ടിക്കളി,9 .30 ന് ഭക്തിഗാനമേള.25ന് ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദര്‍ശനം,വൈകിട്ട് 6. 30-ന് മഹാ ദീപാരാധന,വൈകിട്ട് 7. 30മുതല്‍ നൃത്തമാലിക,9 - ന് കുത്തിയോട്ടം.26-ന് വൈകിട്ട് 8. 30 -ന് ക്ലാസിക്കല്‍ ഡാന്‍സ്,9 .30 ന് നാടകം. 27ന്പള്ളിവേട്ട , കാഴ്ച ശ്രീബലി വേലാ സേവ, ഏഴിന് ത്രില്ലിംഗ് സ്റ്റാര്‍സ്,മ്യൂസിക്കല്‍ ടാലന്റ് ഷോ,രാത്രി 9. 30ന് പള്ളിവേട്ട . 28-ന് ആറാട്ട്,ഉച്ചയ്ക്ക് 12ന് ഓട്ടം തുള്ളല്‍,ഒന്നിന് ആറാട്ട് സദ്യ,അഞ്ചിന് ആറാട്ട് പുറപ്പാട്,6. 30-ന് എതിരേല്‍പ്പ് സമൂഹ പറ,എട്ടിന് ദേശതാലപ്പൊലി കാണക്കാരി സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്നും ആരംഭിക്കും. 10-ന് ക്ഷേത്ര മൈതാനത്ത് കാണക്കാരി 5784-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ലക്ഷദീപ വിസ്മയം,10. 30 ന് ക്ഷേത്രക്കുളത്തില്‍ ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താ സമ്മേളനത്തില്‍ കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് കെ.എന്‍ ശ്രീകുമാര്‍,പുന്നക്കല്‍ ഇല്ലം ത്രിവിക്രമന്‍ നമ്പൂതിരി,ഉത്സവ കമ്മിറ്റി കണ്‍വീനര്‍ മനോജ് ഇടപ്പാട്ടില്‍, ഊരാണ്മ ദേവസ്വം പ്രസിഡന്റ് കുമാരന്‍ നമ്പൂതിരി വേണാട്ടുമന,സെക്രട്ടറി പ്രസാദ് നമ്പൂതിരി, ശശി കല്ലരിയില്‍, നന്ദപ്പന്‍ കുഴുപ്പില്‍,രജിത്ത് സി .നായര്‍, കമലാസനന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments