Breaking...

9/recent/ticker-posts

Header Ads Widget

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് പൗരോഹിത്യം സ്വീകരിച്ചിട്ട് 44 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു



പാലാ രൂപതയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കായി ദീര്‍ഘവീക്ഷണത്തോടെ നേതൃത്വം നല്‍കുന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് പൗരോഹിത്യം സ്വീകരിച്ചിട്ട്  44 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1956 ജനുവരി 27 ന് കോട്ടയം ജില്ലയില്‍ കയ്യൂരില്‍ ജനിച്ച ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് 1982 ജനുവരി 2 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 

അരുവിത്തുറ, രാമപുരം ഇടവകകളില്‍ അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ശേഷം 1984 ല്‍ ഉന്നത പഠനത്തിനായി റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയിലേക്ക് അദ്ദേഹത്തെ അയച്ചു. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം, വടവാതൂരിലെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ബിഷപ്പ് കല്ലറങ്ങാട്ട് അധ്യാപകനായിരുന്നു. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ബിഷപ്പ് ജോസഫ് പള്ളിക്കാപറമ്പിലിന്റെ പിന്‍ഗാമിയായി 2004 മാര്‍ച്ച് 18 ന് പാലായിലെ മൂന്നാമത്തെ ബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു. 2004 മെയ് 2 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ബിഷപ്പ് കല്ലറങ്ങാട്ടിന്റെ എപ്പിസ്‌കോപ്പല്‍ മെത്രാഭിഷേകം നടത്തി. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സിംഹാസനനസ്ഥനാക്കി. സീറൊ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയമാണ്. രൂപതയുടെ സമഗ്രമായ പുരോഗതിയ്ക്കുവേണ്ടിയുളള ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ക്കൊപ്പം സമൂഹ്യ പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളുമാണ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പ്രവര്‍ത്തനങ്ങളില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്.


Post a Comment

0 Comments