പോക്‌സോ കേസില്‍ പ്രതിക്ക് 45 വര്‍ഷവും 1 മാസവും കഠിനതടവും, 1,57,500/-രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കൊണ്ടൂര്‍ ചേറ്റുതോട് കരയില്‍ മണ്ണിപ്പറമ്പില്‍ വീട്ടില്‍ രാഹുല്‍ ഷാജി എന്ന 25 കാരന് ശിക്ഷ വിധിച്ചത്.
45 വര്‍ഷവും 1 മാസവും കഠിനതടവും, 1,57,500/-രൂപ പിഴയുമാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസ് വിധിച്ചത്. പ്രതി പിഴ അടച്ചാല്‍ 1,25,000/- രൂപ അതിജീവിതക്കു നല്‍കുന്നതിനും, വിക്ടിം കൊമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നുള്ള തുകയും നല്‍കുന്നതിനു ഉത്തരവായിട്ടുണ്ട്. 28/11/22 ലും 28/3/23 ലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പാലാ പോലീസ് സ്റ്റേഷന്‍ SI ആയിരുന്ന ബിനു V. L കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലാ
SHO ആയിരുന്ന KP. തോംസണ്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ Adv. ജോസ് മാത്യു തയ്യില്‍ ഹാജരായി.





0 Comments