72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മീനച്ചില്‍ സര്‍ക്കിള്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രസക്തിയും എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ ജോസ് ടോം ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ അധ്യക്ഷനായിരുന്നു. താലൂക്കിലെ മികച്ച സഹകരണ സംഘങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കുള്ള പുരസ്‌കാരം നഗരസഭാംഗം ബിജി ജോജോ വിതരണം ചെയ്തു. ജെ. ഷാജി പ്രബന്ധം അവതരിപ്പിച്ചു. അനുരാഗ് കെ.ആര്‍. ജ്യോതി ബാലകൃഷ്ണന്‍, ടോബിന്‍ കെ അലക്‌സ് , സജേഷ് ശശി, തോമസുകുട്ടി നെച്ചിക്കാടന്‍, ജോപ്രസാദ് കുളിരാനി ,അരുണ്‍ ജെ മൈലാടൂര്‍, ബീന M ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments