Breaking...

9/recent/ticker-posts

Header Ads Widget

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എസ് ജോസഫ് (95) നിര്യാതനായി



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എസ് ജോസഫ് (95) നിര്യാതനായി. കെപിസിസി മെമ്പര്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന നേതാവ്, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു സി.എസ് ജോസഫ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടും ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക സഹകാരിയും  പ്രസിഡന്റുമായിരുന്നു.  ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് ഏറ്റുമാനൂര്‍ മങ്ങര കലുങ്കിന് സമീപം കാട്ടുകുന്നേല്‍ മേരി ഭവനില്‍ എത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളിയില്‍.




Post a Comment

0 Comments