അഖിലകേരള വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖ പൊതുയോഗത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. 11- വാര്‍ഡ് മെമ്പര്‍ ശ്യാമളകുമാരി ടീച്ചര്‍, 16-ാം വാര്‍ഡ് മെമ്പര്‍ ശോഭ നീലകണ്ഠന്‍ എന്നിവരെ ശാഖാ പ്രസിഡന്റ് സി.കെ നാരായണന്‍, രക്ഷാധികാരി ഡോ: എം.എന്‍ . വിജയന്‍ എന്നിവര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി നെല്‍ജി ഖജാന്‍ജി സി.കെ സതീശന്‍, യുവജന സംഘം യൂണിയന്‍ പ്രസിഡന്റ് സുഭാഷ് ചന്ദ്രശേഖരന്‍, യൂണിയന്‍ പ്രതിനിധി പ്രവീണ്‍ കുമാര്‍, യുവജന സംഘം ശാഖാ പ്രസിഡന്റ് ദീപേഷ് കുമാര്‍, അജിത്ത് വിജയന്‍, അനിത രാജന്‍, പ്രസന്നകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments