Breaking...

9/recent/ticker-posts

Header Ads Widget

വിരഗുളിക വിതരണം നടന്നു.



ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിരഗുളിക വിതരണം നടന്നു. ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള ജില്ലയിലെ 3,63,941 കുട്ടികള്‍ക്ക്  ആല്‍ബന്‍ഡമ്പോള്‍ നല്‍കി. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യമായി ഗുളിക വിതരണം നടന്നു. ജില്ലാതല ഉദ്ഘാടനം വടവാതൂര്‍ നവോദയ വിദ്യാലയത്തില്‍ നടന്നു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വര്‍ക്കി ഉദ്ഘാടനം ചെയ്തു . ചേതന്‍കുമാര്‍ മീണ മുഖ്യാതിഥിയായിരുന്നു പാലാ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിലാണ് ഗുളിക വിതരണം നടന്നത്. വിദ്യാലയങ്ങളില്‍ എത്തിയ കുട്ടികള്‍ക്ക് അവിടെനിന്നും, 1 മുതല്‍ 19 വയസ്സുവരെ പ്രായമുളള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നുമാണ് ഗുളിക നല്‍കിയത്. ഏതെങ്കിലും കാരണത്താല്‍ ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കുന്നതാണ്.



Post a Comment

0 Comments