Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ കോളജില്‍ 50 കിലോ വോട്ട് ശേഷിയുള്ള ഓണ്‍-ഗ്രിഡ് സോളാര്‍ പാനല്‍



പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജോത്പാദനത്തില്‍ മാതൃകയായി അല്‍ഫോന്‍സാ കോളജ്.  കോളജില്‍ 50 കിലോ വോട്ട് ശേഷിയുള്ള ഓണ്‍-ഗ്രിഡ് സോളാര്‍ പാനല്‍ സ്ഥാപിച്ചാണ് മാതൃകാ മുന്നേറ്റം.   അല്‍ഫോന്‍സാ കോളേജ് 'ഗ്രീന്‍ ക്യാമ്പസ്' ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.  സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ സംയുക്ത ധനസഹായപദ്ധതിയായ റൂസ 2.0 ഫണ്ടിലൂടെയാണ് പദ്ധതി നടപ്പാക്കിയത്. സെഗ്മെറ്റ് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്  സോളാര്‍ പാനല്‍ സ്ഥാപിക്കലിന് നേതൃത്വം നല്‍കിയത്. സോളാര്‍ പാനല്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ കോളജിന്റെ പാരമ്പര്യ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ  ഊര്‍ജ്ജോല്‍പാദനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു.  
പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തിന് മാതൃകയാകുന്ന പദ്ധതിയെന്ന നിലയില്‍ ഈ സംരംഭം ശ്രദ്ധേയമാകുകയാണ്.  പരിസ്ഥിതി സംരക്ഷണം, സംരംഭകത്വം, ജൈവ കൃഷി എന്നിവയുടെ പ്രായോഗിക ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഇന്നോവേഷന്‍ ആന്‍ഡ് ഓന്റ്രോപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററും സുവോളജി വകുപ്പും നേതൃത്വം നല്‍കി വിദ്യാര്‍ത്ഥികള്‍ തന്നെ പരിപാലിച്ച വെര്‍മി ബെഡുകളില്‍ നിന്ന് ഉല്പാദിപ്പിച്ച  ജൈവകമ്പോസ്റ്റ് വിപണിയില്‍ എത്തിച്ച്  കോളേജ് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. കോളജ് മാനേജര്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍  പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഡോ. ജോബിന്‍ വടക്കേതകിടി, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, അസോ. പ്രഫ  മഞ്ജു ജോസ്,റൂസ കോര്‍ഡിനേറ്റര്‍ ഡോ. മായ ജോര്‍ജ്,  രേഖ മാത്യു, സെഗ്മെറ്റ് എനര്‍ജി സൊല്യൂഷന്‍സ് എംഡി  ജിസ്ബിന്‍ ഓഫീസ് സൂപ്രണ്ട് ബിനു ജോസഫ് സീനിയര്‍ ക്ലര്‍ക്ക് ബിനോ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി


Post a Comment

0 Comments