Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ കോളേജില്‍ ദേശീയ സെമിനാര്‍



പാലാ അല്‍ഫോന്‍സാ കോളേജില്‍ ദേശീയ സെമിനാര്‍ നടന്നു. ഹിസ്റ്ററി, മലയാളം വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള നവോത്ഥാനം: വിട്ടുപോയ ' കണ്ണികളും അവഗണിക്കപ്പെട്ട വശങ്ങളും 
എന്ന വിഷയത്തെക്കുറിച്ചായിരുന്നു സെമിനാര്‍ . നവോത്ഥാന കാലഘട്ടത്തിലെ കേരളത്തിലെ കീഴാളവര്‍ഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യം,സ്ത്രീ മുന്നേറ്റങ്ങള്‍ എന്നിവയെക്കുറിച്ച് സെമിനാറില്‍ചര്‍ച്ച നടന്നു. മാനേജര്‍ മോണ്‍.. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാനം എന്നത് കഴിഞ്ഞ് പോയതല്ല മറിച്ച് നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും കേരള നവോത്ഥാന ചരിത്രത്തില്‍ പ്രചോദനാത്മകമായ സംഭാവന നല്‍കിയ ' വ്യക്തിയാണ് ചാവറ പിതാവെന്നും അദ്ദേഹത്തിന്റെ  പ്രവര്‍ത്തനങ്ങളും ചിന്തകളും കൂടുതല്‍ പഠന വിധേയമാക്കണമെന്നും  ഉദ്ഘാടകന്‍ ചൂണ്ടികാണിച്ചു.  'നവോത്ഥാന കേരളത്തിലെ കീഴാള വര്‍ഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ സംസാരിച്ച ഡല്‍ഹി സര്‍വകലാശാലയിലെ അസി.പ്രൊഫ.ഡോ. ശിവപ്രസാദ് പൊന്നന്‍ നവോത്ഥാന കാലഘട്ടത്തിലെ : മതപരമായ നവീകരണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫ. ആനി ട്രീസ എഫ്രേം 'ആധുനിക കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു



Post a Comment

0 Comments