മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. 1981 മുതല്‍ 1987 വരെയുള്ള ഏഴുബാച്ചുകളുടെ മെഗാ പൂര്‍വ്വ വിദ്യാത്ഥി സംഗമമാണ് നടന്നത്. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.ഗിരീഷ് കുമാര്‍ ജി. എസ് നിര്‍വ്വഹിച്ചു. അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹെന്റി ബേക്കര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. പി.വി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ്. ഡോ. ഗിരീഷ് കുമാര്‍ ജി. എസ്‌നെയും മുന്‍ പ്രിന്‍സിപ്പല്‍ റവ പി. വി ജോസഫ് നെയും ചടങ്ങില്‍ പൊന്നാട ആണിയിച്ചു ആദരിത്തു. അലുമിനി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വില്‍സന്‍ മാത്യു, അസോസിയേഷന്‍ സെക്രട്ടറി ജസ്സിന്താ ആഗസ്റ്റിന്, അലുമിനി ഇന്‍ ചാര്‍ജ് ജസ്റ്റിന്‍ ജോസ്, അഡ്വ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.





0 Comments