Breaking...

9/recent/ticker-posts

Header Ads Widget

2025ലെ മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ത്രേസ്യാമ്മ മാത്യുവിന്



സീറോ മലബാര്‍ സഭയുടെ സാമൂഹിക പ്രേക്ഷിത പ്രസ്ഥാനമായ സ്പന്ദന്‍ ഏര്‍പ്പെടുത്തിയ, 2025ലെ മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുവിന് ലഭിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായ അര്‍ച്ചനയിലെ വെല്‍ഡിങ് സംരംഭകര്‍ക്ക് മലയാള മനോരമയുടെ പെണ്‍ താരം അവാര്‍ഡും ലഭിച്ചു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടറെ ആദരിക്കുന്നതിനായി ചേര്‍ന്ന യോഗം ആര്‍ച്ച് പ്രീസ്റ്റ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷന്‍ ടോമി പുളിമാന്‍തുണ്ടം അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ആന്‍സി ജോസഫ്, ഫാദര്‍ ജേക്കബ് മാവുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗടനുബന്ധിച്ച് അര്‍ച്ചന ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുവിന്റെ 80-ാം ജന്മദിനാഘോഷങ്ങളും നടത്തി. അര്‍ച്ചന വിമന്‍സ് സെന്ററിന് കീഴിലുള്ള വിവിധ ഗ്രൂപ്പുകളില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.




Post a Comment

0 Comments