Breaking...

9/recent/ticker-posts

Header Ads Widget

ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായ വിതരണവും



ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 72-ാമത് ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായ വിതരണവും നടന്നു. ആശ്രയയും, SFS പബ്ലിക് സ്‌കൂളും ചേര്‍ന്ന്  153 ഡയാലിസിസ് കിറ്റുകള്‍ വൃക്കരോഗികള്‍ക്ക് നല്‍കി. ആശ്രയസെക്രട്ടറി ഫാ ജോണ്‍  ഐപ്പ് അദ്ധ്യക്ഷത  വഹിച്ച  യോഗത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മറിയാമ്മ ഫിലിപ്പ് കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.  ഡോ മനൂപ് ബി, സിസ്റ്റര്‍ ശ്ലോമ്മോ, ജോണ്‍ ജേക്കബ്, ജോഷ്വ നോബി മാത്യൂ, നവരാംഗ് എ എസ് , ലീന മാത്യൂസ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശ്രയയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലെ ത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമടക്കം 150 ഓളം പേര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കുന്നു. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഗൈനക്കൊളജി ബ്ലോക്കിലും ആശ്രയയിലും സൗജന്യ ഉച്ചഭക്ഷണ വിതരണവും നടക്കുന്നുണ്ട്. ഫെബ്രുവരി മാസം സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ളവര്‍ ഫെബ്രുവരി 5നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സെകട്ടറി ഫാദര്‍ ഐപ് മങ്ങാട്ട് അറിയിച്ചു.  Ph 9400280 965



Post a Comment

0 Comments