Breaking...

9/recent/ticker-posts

Header Ads Widget

വയലാ തൃക്കയില്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം



വയലാ തൃക്കയില്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ബ്രഹ്‌മശ്രീ ദാമോദരന്‍ നമ്പൂതിരി പുളിക്കാപ്പറമ്പ് മന  മൂവാറ്റുപുഴ യജ്ഞാചാര്യന്‍ ആയിട്ടാണ് സപ്താഹയജ്ഞം  നടക്കുന്നത്.  സപ്താഹ യജ്ഞത്തിനോടനുബന്ധിച്ച് വയലാ പാറത്തുരുത്തി കാവില്‍ നിന്ന് ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചുകൊണ്ട് നടന്ന  വിഗ്രഹ  ഘോഷയാത്ര ഭക്തിസാന്ദ്രമായി. യജ്ഞാചാര്യന്‍  ബ്രഹ്‌മശ്രീ ദാമോദരന്‍ നമ്പൂതിരി യജ്ഞ വേദിയില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് നടന്ന  സപ്താഹ സമാരംഭ   സഭ മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി  പൂജനീയ വിശുദ്ധാനന്ദ സ്വാമി  ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്  സദാശിവന്‍ നായര്‍ അധ്യക്ഷന്‍ ആയിരുന്നു.  സെക്രട്ടറി സിജു കെ പി, ദേവസ്വം സെക്രട്ടറി ഹരിശങ്കര്‍ ജി, എന്നിവര്‍ സംസാരിച്ചു. സപ്താഹ മണ്ഡപ നിര്‍മ്മാണ ഫണ്ട് ഉദ്ഘാടനം ആദ്യ സംഭാവന സദാശിവന്‍ നായര്‍ മണ്ണേക്കാട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ആചാര്യവരണം, മാഹാത്മ്യപാരായണം, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു. ഉത്സവത്തിന്റെ അഞ്ചാം ദിവസമായ  ജനുവരി 28ന്  വൈകിട്ട് ദീപാരാധനയ്ക്കുശേഷം  ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറും. ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, വൈകുന്നേരം നാലിന് രുക്മണി സ്വയംവരം എന്നിവ നടക്കും. സപ്താഹയജ്ഞം  ജനുവരി 30ന് സമാപിക്കും.



Post a Comment

0 Comments