Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഗാ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പും, സൗജന്യ രക്തപരിശോധനയും



കുറുമുള്ളൂര്‍ യുണൈറ്റഡ് ക്ലബ്ബിന്റെയും ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരളയുടെയും ആഭിമുഖ്യത്തില്‍ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് സൗജന്യ മെഗാ ഹോമിയോപ്പതി  മെഡിക്കല്‍ ക്യാമ്പും, സൗജന്യ രക്തപരിശോധനയും നടത്തി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ് ബാബു തൂമ്പുങ്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് ഓ.ആര്‍ അധ്യക്ഷനായിരുന്നു. ഡോ.വിമല്‍ ശര്‍മ ആരോഗ്യബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.  
കേരളത്തിലുടനീളം നടത്തപ്പെടുന്ന 'സമഗ്രം മെഗാഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 
ജീവിതശൈലീ രോഗങ്ങള്‍,  പ്രമേഹം, തൈറോയിഡ് രോഗങ്ങള്‍, അലര്‍ജി ആസ്ത് മ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, അസ്ഥി-വാത രോഗങ്ങള്‍,സ്ത്രീ രോഗങ്ങള്‍, എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സേവനം കാമ്പില്‍ ലഭ്യമാക്കിയിരുന്നു. സെന്‍ട്രല്‍ ലബോറട്ടറീസ്, ആതുരാശ്രമം ഹോമിയോ മെഡിക്കല്‍സ്, ബാക്സണ്‍ ഹോമിയോപ്പതി എന്നീ സ്ഥാപനങ്ങളുടെ സഹകരണ ത്തോടെയാണ്  ക്യാമ്പ് നടന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഡോ.അമ്മു ചാക്കോയെ ചടങ്ങില്‍ ആദരിച്ചു. ഐ.എച്ച്.കെ ജില്ലാ പ്രസിഡന്റ്  ഡോ.അലന്‍ ഷാജി, യുണൈറ്റഡ് ക്ലബ്ബ് ചെയര്‍പേഴ്‌സണ്‍ ഡോ.തോംസണ്‍ സണ്ണി, സെക്രട്ടറി ജിബിന്‍ സിറിയക്, എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments