Breaking...

9/recent/ticker-posts

Header Ads Widget

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം



സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍  പ്രയോജനപ്പെടുത്തി വളരുകയാണെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.  അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സഹകരണമേഖലയിലെ ആകെ നിക്ഷേപത്തിന്റെ 71 ശതമാനവും കേരളത്തിലെ സംഘങ്ങളുടേതാണ്. സഹകരണ മേഖലയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന നീക്കങ്ങളെ അംഗീകരിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.  കോട്ടയം എസ്.പി.സി.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റിയംഗം കെ.എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. സതീഷ് ചന്ദ്രന്‍ നായര്‍, നഗരസഭാ കൗണ്‍സിലര്‍ സി.എന്‍. സത്യനേശന്‍, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.പി. ഉണ്ണികൃഷ്ണന്‍ നായര്‍, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ജയമ്മ പോള്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.സി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ഫാക്കല്‍റ്റി അംഗം സുധീഷ് ബാബു സെമിനാര്‍ നയിച്ചു.


Post a Comment

0 Comments