ക്ഷേത്രങ്ങളില്‍ മകരവിളക്കു മഹോത്സവം ഭക്തിനിര്‍ഭരമായി കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം , അഷ്ടാഭിഷേകം എന്നിവ നടന്നു. പുരാണ പാരായണം, നാരായണീയ പാരായണം, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു. വൈകീട്ട് മകരസംക്രമ പൂജ, ദീപക്കാഴ്ച എന്നിവയും തുടര്‍ന്ന് കളമെഴുത്തു പാട്ടും നടന്നു. പഞ്ചവാദ്യവും പഞ്ചാരിമേളവും ആഘോഷങ്ങള്‍ക്ക് മിഴിവേകി. കലാവേദിയില്‍ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ അരങ്ങേറി .





0 Comments