Breaking...

9/recent/ticker-posts

Header Ads Widget

നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി വിളംബര റാലി നടന്നു.




ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി വിളംബര റാലി നടന്നു. 14 ജില്ലകളില്‍ നിന്നായി 450 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച നടക്കും. 

പാലാ ളാലം ജംഗ്ഷനില്‍ നിന്നുമാരംഭിച്ച വിളംബരറാലിയില്‍ കായിക താരങ്ങളും ജനപ്രതിനിധികളും അസോസിയേഷന്‍ പ്രവര്‍ത്തകരുമടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. വിളംബര റാലിയുടെ ഫ്‌ലാഗ് ഓഫ് പാലാ DySP Kസദന്‍ നിര്‍വഹിച്ചു. നഗരസഭാംഗം ബിജി ജോജോ , ഡോ. PT സൈനുദ്ദീന്‍, ഷിബു തെക്കെമറ്റം, നെറ്റ്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെണ്ടമേളവും, റോളര്‍ സ്‌കേറ്റിംഗും
കൗതുകക്കാഴ്ചകളൊരുക്കിയ വിളംബരറാലി സെന്റ് തോമസ് ഹൈസ്‌കൂളില്‍ സമാപിച്ചു.


Post a Comment

0 Comments