അരീക്കര ശ്രീനാരായണ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ മകരചതയ മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകിട്ട് കാവടി ഘോഷയാത്ര നടന്നു. ഉഴവൂരില്‍ നിന്നുമാണ് കാവടി ഘോഷയാത്ര ആരംഭിച്ചത്. ടൗണില്‍ ഹൃദയജപലഹരി ഭക്തിഗാന തരംഗിണിയും നടന്നു.
പാണ്ടിമേളവും, ചെണ്ടമേളവും, ശിങ്കാരിമേളവും വിവിധ കലാരൂപങ്ങളും, ദേവനൃത്തവും, മയൂര നൃത്തവും, ഗരുഡനും, തെയ്യക്കോലവുമെല്ലാം കാവടി ഘോഷയാത്രയെ വര്‍ണാഭമാക്കി. രാത്രി 9 മണിയോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കാവടി വരവേല്‍പ്, സമൂഹപ്പറ ,കൈകൊട്ടിക്കളി, പള്ളിവേട്ട എന്നിവയും നടന്നു.





0 Comments