Breaking...

9/recent/ticker-posts

Header Ads Widget

റവ.ഡോ ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചു.



കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ ഡയറക്ടര്‍ റവ.ഡോ ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. പാലാ ബിഷപ് ഹൗസിനു സമീപം വൈദികനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പരിക്കേറ്റ വൈദികന്‍ ചികിത്സയില്‍ കഴിയുകയാണ്. 
വാഹനം കണ്ടെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയരുന്നു. സംഭവത്തെ പാലാ നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം അപലപിച്ചു.  കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സസണ്‍ ദിയാ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. സംഭവത്തില്‍ പ്രതിഷേധിക്കുന്നതായും
 കുറ്റവാളികളെ അത്രയും വേഗം പിടികൂടണം എന്നാവശ്യപ്പെട്ട് നഗരസഭകോട്ടയം പൊലീസ് ചീഫിന് കത്തു നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടം പറഞ്ഞു. വാഹനം കസ്റ്റഡിയില്‍ എടുത്ത് കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഭരണ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.


Post a Comment

0 Comments