പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ കഴിഞ്ഞ ദിവസം പാലാ ബിഷപ്‌സ് ഹൗസിനു മുന്നില്‍വച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പാലാ പോലീസിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും, അന്വേഷണത്തിലെ അലംഭാവം ദുരൂഹത ഉളവാക്കുന്നതാണെന്നും സജി ആരോപിച്ചു.





0 Comments