പാലാ രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്‌ബോള്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ നടന്ന മത്സരത്തില്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ആതിഥേയരായ ഇലഞ്ഞി സെന്റ്. പീറ്റേഴ്‌സ് സ്‌കൂളിനെ പരാജയപ്പെടുത്തി . മൂന്നിനെ തിരെ 5 ഗോളുകള്‍ നേടിയാണ് കടനാടിന്റെ വിജയം പാലാ സെന്റ് തോമസ് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് സ്‌കൂള്‍, കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്‌കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് സൂപ്പര്‍ ലീഗിലെ തങ്ങളുടെ മൂന്നാം വിജയം കരസ്ഥമാക്കി.





0 Comments