Breaking...

9/recent/ticker-posts

Header Ads Widget

പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി.  ലിറ്റില്‍ ലൂര്‍ദ്‌സ് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ നൃത്തത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്.വി.എം സ്വാഗതം ആശംസിച്ചു. 

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പാലിയേറ്റീവ് കണ്‍സോര്‍ഷ്യം സെക്രട്ടറി മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും പാലിയേറ്റീവ് സ്റ്റാഫും അവതരിപ്പിച്ച ഗാനങ്ങള്‍, നൃത്തങ്ങള്‍, സ്‌കിറ്റ് എന്നിവ നടന്നു.. കഴിഞ്ഞ രണ്ടര വര്‍ഷമായി ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയര്‍ സേവനം അനുഭവിക്കുന്ന ജഗദമ്മ അനുഭവങ്ങള്‍ പങ്കുവെച്ചു.  ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സിസ്റ്റര്‍ ഡോ. ലത , ഡോ. പ്രദീപ, വാര്‍ഡ് മെമ്പര്‍ ദിപു തോമസ്, ഷീല റാണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോക്ടര്‍മാര്‍, ആശുപത്രി സ്റ്റാഫ് അംഗങ്ങള്‍, ലിറ്റില്‍ ലൂര്‍ദ്‌സ് നഴ്‌സിംഗ് കോളേജ് സ്റ്റാഫും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ  നന്ദി പ്രകാശിപ്പിച്ചു.


Post a Comment

0 Comments