ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ മകരഭരണി തിരുവുത്സവം ജനുവരി 21 മുതല്‍ 27 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്കും വിപുലമായ കലാപരിപാടികളും പ്രാധാന്യം നല്‍കിയാണ് ഇത്തവണ ക്ഷേത്രത്തില്‍ മകര മഹോത്സവം കൊണ്ടാടുന്നത്. ഇരുപത്തിയൊന്നാം തീയതി രാവിലെ 8:30ന് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പുന്നയ്ക്കല്‍ ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരിയും കാര്‍മികത്വത്തില്‍ കലശപൂജ, കലശാഭിഷേകം, എന്നിവ നടക്കും.





0 Comments