Breaking...

9/recent/ticker-posts

Header Ads Widget

പൊതിച്ചോറുമായി പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വാഹനവും ഗതാഗതക്കുരുക്കില്‍പ്പെട്ടു.



ഏറ്റുമാനൂര്‍ മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും  കൂട്ടിരിപ്പുകാര്‍ക്കുമായി  പൊതിച്ചോറുമായി പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വാഹനവും ഗതാഗതക്കുരുക്കില്‍പ്പെട്ടു. സമയത്ത് ഭക്ഷണം എത്തിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ പലര്‍ക്കും മരുന്നുകള്‍ കഴിക്കുവാന്‍ പറ്റുകയുള്ളൂ എന്നത് പ്രവര്‍ത്തകരെ ഏറെ അസ്വസ്ഥരാക്കി. 

പ്രധാന നിരത്തുകളില്‍ ഉണ്ടായ അതി രൂക്ഷമായ ഗതാഗതക്കുരുക്കിലാണ് പൊതിച്ചോറുമായി പോയ വാഹനവും കുരുങ്ങിയത്. പട്ടിത്താനും റൗണ്ടാന ജംഗ്ഷന്‍ മുതല്‍ ഏറ്റുമാനൂര്‍ കോടതിപ്പടി വരെയുള്ള ഭാഗം കടക്കാനാണ് ഏറെ പാടുപെടേണ്ടി വന്നത്.. ജനപങ്കാളിത്തത്തോടെ  തയ്യാറാക്കിയ പൊതിച്ചോറാണ് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാന്‍  സംഘാടകര്‍ ഏറെ വിഷമിച്ചത്. പ്രധാന റോഡുകളിലെ തടസ്സങ്ങള്‍ മറികടന്ന് 12.45 ഓടെയാണ് ഭക്ഷണപ്പൊതികള്‍ മെഡിക്കല്‍ കോളജില്‍ വിതരണത്തിനെത്തിച്ചത്.


Post a Comment

0 Comments