Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളാഘോഷത്തിന് ഭക്തജനത്തിരക്ക്.



മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളാഘോഷത്തിന് ഭക്തജനത്തിരക്ക്.  മാന്നാനം കുന്നിലെ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസ സമൂഹത്തിന്റെ പ്രവാഹമാണ്.   വെള്ളിയാഴ്ച വൈകുന്നേരത്തെ കുര്‍ബാനയ്ക്ക് ശേഷം മാന്നാനം ആശ്രമ ദേവാലയത്തില്‍ നിന്നും കെ. ഇ. സ്‌കൂളിലേ ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണം നടന്നു. 

രാവിലെ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു. വൈകിട്ട് 4 30ന് ജപമാലയ്ക്കും അഞ്ചിന് വിശുദ്ധകുര്‍ബാനയ്ക്കും  ഫാദര്‍ ആന്റണി കാട്ടൂപ്പാറ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ദേവാലയത്തില്‍ നിന്ന് ഫാത്തിമ മാതാ വഴി സ്‌കൂള്‍ ഗ്രോട്ടോ യിലേക്ക് ജപമാല പ്രദക്ഷിണം. നടന്നു. തുടര്‍ന്ന് പരിശുദ്ധ അമ്മയുടെ വിമലഹൃദയ പ്രതിഷ്ഠ.ശനിയാഴ്ച രാവിലെ ആറിന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന,മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്ക് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊഫിന്‍സ്, പ്രവീണ്‍ഷ്യല്‍ ഫാദര്‍ ആന്റണി ഇളംതോട്ടം  കാര്‍മികത്വം വഹിക്കും. എട്ടിന് വിശുദ്ധ കുര്‍ബാന 11 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, ഉച്ചയ്ക്ക് ഒന്നിന് പിടിയരി കൂട്ടു നേര്‍ച്ച, നാലു 30ന് ജപമാല, അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും.


Post a Comment

0 Comments