Breaking...

9/recent/ticker-posts

Header Ads Widget

ജീവിതം ലഹരിയാകണമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ.



ജീവിതം ലഹരിയാകണമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്നും  മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. കേരള സര്‍ക്കാരിന്റെ  വിമുക്തി  പദ്ധതിയുടെ  ഭാഗമായി    എക്‌സൈസ്  ഡിപ്പാര്‍ട്ട്‌മെന്റ്  സംഘടിപ്പിച്ച  കമ്മ്യൂണിറ്റി  ഔട്ട്‌റീച്ച് പ്രോഗ്രാം  ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. 

മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍  ചെയര്‍പേഴ്‌സണ്‍   ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, രാമപുരം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  കെ.കെ ശാന്താറാം, മേലുകാവ് പഞ്ചായത്ത്  പ്രസിഡണ്ട്  ബിന്‍സി ടോമി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പില്‍, ബിജു പുളിക്കക്കണ്ടം, ഡിപ്പാര്‍ട്ട്‌മെന്റ്  ഉദ്യോഗസ്ഥരായ  എം.കെ പ്രസാദ് ,രാഗേഷ് ബി. ചിറയാത്ത് ,  ഡി. എസ് സുരേഷ് കുമാര്‍, ജെക്സി ജോസഫ് , വി.വിജയരശ്മി   ഡോ. പാര്‍വ്വതി   തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments