കിടങ്ങൂര്‍ സൗത്ത് ശ്രീ വീരഭദ്ര സ്വാമി മീനാക്ഷിയമ്മന്‍ കോവിലിലെ ഈ വര്‍ഷത്തെ മകര പൊങ്കല്‍ മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ഇഞ്ചൂര്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മംഗലത്ത് മനയ്ക്കല്‍ സജു നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഒറ്റകലത്തില്‍ ഭക്തജനങ്ങള്‍ ദേവിക്ക് പൊങ്കല്‍ സമര്‍പ്പിക്കുന്നതാണ് മകര പൊങ്കലിന്റെ സവിശേഷത. പൊങ്കല്‍ സമയത്ത് ആകാശത്ത് വട്ടമിട്ട് പറന്ന കൃഷ്ണപരുന്തിന്റെ സാമീപ്യം ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി. വൈകിട്ട് ദീപാരാധന, ഭജന, അത്താഴപൂജ എന്നിവയും ആഘോഷങ്ങളൊടനുബന്ധിച്ച് നടന്നു.





0 Comments