Breaking...

9/recent/ticker-posts

Header Ads Widget

പാതയോരങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ നടപടി




പാതയോരങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ നടപടികളാരംഭിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി   സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും മറ്റും  നീക്കം ചെയ്യുന്നത്. 

ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി  വ്യാഴാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തദ്ദേശ സ്വയം ഭരണ ജോയന്റ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പാലാ നഗരസഭയില്‍ നഗരസഭാ ജീവനക്കാരും പോലീസും ചേര്‍ന്നാണ് പാതയോരങ്ങളിലും വൈദ്യുതി പോസ്റ്റുകളിലും മറ്റും സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളടക്കം നീക്കം ചെയ്തത്.


Post a Comment

0 Comments