4 മണിയോടെ ചെത്തിമറ്റം തൃക്കയില്‍ കടവില്‍ ളാലത്തപ്പന്റെ തിരുവാറാട്ട് നടന്നു. തന്ത്രി മുണ്ടക്കൊടി MV ദാമോദരന്‍ നമ്പൂതിരി മുണ്ടക്കൊടി ഹരികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ചെറുവള്ളി സി.എന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആറാട്ടുകടവില്‍ ഭഗവാന്റെ തിരുവാറാട്ട് ഭര്‍ശിക്കാന്‍ നിരവധി ഭക്തരെത്തി. നഗരസഭാംഗം ടോണി തൈപ്പറമ്പിലിന്റെയു വിവിധ ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പിന് ശേഷം തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചു. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളിയ ളാലം മഹാദേവന് ചെത്തി മറ്റത്ത് സ്വീകരണം നല്‍കി. ളാലം പാലം ജംഗ്ഷനില്‍ പ്രൗഡോജ്വലമായ വരവേല്‍പ്പാണ് നല്‍കിയത്. പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം ആറാട്ടെതിരേല്പിന് നാദവിസ്മയമായി.





0 Comments