ഹൈക്കോടതി നിര്‍ദേശപ്രകാരം പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നു. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തദ്ദേശസ്വയംഭരണ ജോയന്റ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി . സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം ചെലവില്‍ ബോര്‍ഡുകളും മറ്റും നീക്കം ചെയ്യണമെന്ന് പാലാ നഗരസഭ സെക്രട്ടറി അറിയിച്ചു.





0 Comments