കടുത്തുരുത്തി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ 35 കോടി രൂപ ചെലവഴിച്ച വിഭാവനം ചെയ്ത ബൈപ്പാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ തുറന്നു കൊടുക്കുമെന്നു മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ തനിക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന കുപ്രചരണങ്ങളും വ്യക്തിവിരോധവും അവസാനിപ്പിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപ്പാസ് ഉടന്‍ തുറന്നുകൊടുക്കുന്നതിനെതിരെ, വിലകുറഞ്ഞ പ്രസ്താവനകളുമായി വരുന്ന തരംതാഴ്ന്ന രാഷ്ട്രീയം കടുത്തുരുത്തിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് എമ്മിന് ഒരിടത്തും ജയിപ്പിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാന്‍ പാഴ് വേലയായി മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും എംഎല്‍എ പ്രതികരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്ലാ അധ്യായങ്ങളും അടയും എന്നും എംഎല്‍എ പറഞ്ഞു.





0 Comments