ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. പാലാ തൊടുപുഴ റൂട്ടില്‍ പിഴക് പാലം ജംഗ്ഷനില്‍ പാലത്തിന് സമീപം രാവിലെ 8 മണിയോടെയായിരുന്നു അപകടം. കടനാട് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിച്ച കാറില്‍ തൊടുപുഴയില്‍ നിന്നും പാലായ്ക്ക് പോയ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പുറകില്‍ ഇടിച്ചു നിന്നു. മാനത്തൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കുകള്‍ ഉണ്ട്. അശ്രദ്ധയും അമിത വേഗതയുമാണ്. അപകടത്തിനു കാരണമായത്. ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.





0 Comments