Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവ് ഗവ: യു.പി സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനയും മെഡിക്കല്‍ ക്യാമ്പും നടന്നു.



ചെമ്പിളാവ് ഗവ: യു.പി  സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനയും മെഡിക്കല്‍ ക്യാമ്പും നടന്നു. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെയും ചേര്‍പ്പുങ്കല്‍ BVM ഹോളിക്രോസ് കോളേജ് NSS യൂണിറ്റിന്റെയും  ആഭിമുഖ്യത്തില്‍ ചൈതന്യ കണ്ണാശുപത്രിയുടെയും കോട്ടയം ഡിസ്ട്രിക്ട് ഗവ.ഹോമിയോ ആശുപത്രിയുടെയും ചേര്‍പ്പുങ്കല്‍ ഗവ: ഹോമിയോ ഡിസ്പന്‍സറിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

ക്യാമ്പിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് നിര്‍വഹിച്ചു. പഞ്ചായത്തംഗം ജിഷ്ണ കെ അധ്യക്ഷയായിരുന്നു . BVM കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ ആശംസ സന്ദേശം നല്‍കി. ഡോ ഇ.എന്‍ ശിവദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. അനില്‍കുമാര്‍ ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ജയ പി. ശാന്തമ്മ സ്വാഗതവും ഷെറിന്‍ ജോസഫ് കൃതജ്ഞതയും പറഞ്ഞു. ഡോ അഞ്ജു ആലീസ് ജോണ്‍ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഡോ അശ്വതി ചന്ദ്രന്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.


Post a Comment

0 Comments