ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. തിങ്കളാഴ്ച രാവിലെ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ഥാടന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ ഫൊറോനാപ്പള്ളി , ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പഴയ റോഡ് എന്നിവിടങ്ങളിലേക്ക് തിരിയുന്നതും ചേര്‍പ്പുങ്കല്‍ ഹൈവേയിലാണ്. ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വരുന്നതും ഈ വഴിയിലൂടെയാണ്. കൊഴുവനാല്‍ വഴി പള്ളിക്കത്തോട് , കെഴുവന്‍കുളം വഴി കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സുകളും ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പാലം വഴിയാണ് പോകുന്നത്. ഇവിടുത്തെ ഗതാഗതക്കുരുക്ക് വെള്ളിയാഴ്ചകളില്‍ രൂക്ഷമാണ്. ഗതാഗത നിയന്ത്രണത്തിന് മാര്‍ഗങ്ങള്‍ ഇല്ലാത്തതും ചേര്‍പ്പുങ്കല്‍ പാലം കടന്നെത്തി പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ക്ക് പാലാ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത വിധം റോഡില്‍ മറവ് ഉള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു . ഹൈവേ ജംഗ്ഷന്‍ വീതി കൂട്ടി റൗണ്ടാന സ്ഥാപിച്ച് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.





0 Comments