Breaking...

9/recent/ticker-posts

Header Ads Widget

CPI ജന്മശതാബ്ദി സമ്മേളനം നടന്നു



CPI ജന്മശതാബ്ദി യോടനു ബന്ധിച്ച് CPI പാലാമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശതാബ്ദി സമ്മേളനം നടന്നു. പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം CPI ജില്ലാ സെക്രട്ടറി അഡ്വ VK സന്തോഷ് കുമാര്‍ ഉദഘാടനം ചെയ്തു. പാര്‍ലമെന്റിനെ പോലും നോക്ക് കുത്തിയാക്കി ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്നും അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്നും അഡ്വ വി കെ സന്തോഷ് കുമാര്‍ പറഞ്ഞു. 1964 ലെ പാര്‍ട്ടി പിളര്‍പ്പ് പാര്‍ട്ടിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ടു പല അഭിപ്രായങ്ങളും പല കോണില്‍ നിന്നും വരുന്നത് സിപിഐ മുഖവിലക്ക് എടുക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ല എസിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍ സ്വാഗതം ആശംസിച്ചു. സമ്മേളനത്തില്‍ ജനപ്രതിനിധികളെ ആദരിച്ചു. ജില്ല ട്രഷറര്‍ ബാബു കെ ജോര്‍ജ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം എം ജി ശേഖരന്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, പാര്‍ട്ടി ജില്ല കൗണ്‍സില്‍ അംഗങ്ങളായ അഡ്വ പി ആര്‍ തങ്കച്ചന്‍, സണ്ണി ഡേവിഡ് മണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ പയസ് രാമപുരം, റ്റി ബി ബിജു, സിബി ജോസഫ്, കെ എസ് മാധവന്‍, എ ഐ വൈ എഫ് ജില്ല ജോയിന്റ് സെക്രട്ടറി എന്‍ എസ് സന്തോഷ് കുമാര്‍, മണ്ഡലം സെക്രട്ടറി ഡോ അനീഷ് തോമസ്, അഞ്ജു സെബാസ്റ്റ്യന്‍, എം റ്റി സജി എന്നിവര്‍ പ്രസംഗിച്ചു.  പാമ്പാടി ബ്ലോക്ക് കിടങ്ങൂര്‍ ഡിവിഷന്‍ അംഗം ജ്യോതി ബാലകൃഷ്ണന്‍ വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments