സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം കോട്ടയം ജില്ലാ കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച തെള്ളകത്തു നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയകുമാരന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡണ്ട്‌തോമസ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടി ജോര്‍ജ് സി.വി മുഖ്യപ്രഭാഷണം നടത്തി. സംഘടനനേതാക്കളായ M U മത്തായി, കെ.ജെ. സത്യപാല്‍, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു., യോഗത്തില്‍ 43 കുടുംബാഗങ്ങള്‍ പങ്കെടുത്തു. അര്‍ദ്ധസൈനികരോട് കേരള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, സെന്റര്‍ പോലീസ് കാന്റീന്‍ നികുതി ഇളവുകള്‍ സൈനീകര്‍ക്ക് സമാനമായി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സി. ആര്‍ പി.എഫ് പെന്‍ഷനേഴ്‌സ് ഫോറം ഉന്നയിക്കുന്നത്.





0 Comments