Breaking...

9/recent/ticker-posts

Header Ads Widget

സി എസ് ജോസഫിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു.



അന്തരിച്ച കോണ്‍ഗ്രസ് നേതാവും ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന സി എസ് ജോസഫിന്റെ മൃതദേഹം ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ പൊതു ദര്‍ശനത്തിന് വച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ബാങ്ക് ജീവനക്കാര്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി യര്‍പ്പിച്ചു..  95-ാംവയസ്സില്‍ അന്തരിച്ച ജോസഫ്  കെപിസിസി മെമ്പര്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന നേതാവ്, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു സി എസ് ജോസഫ്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടും ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക സഹകാരിയും  പ്രസിഡന്റുമായിരുന്നു.  പൊതു ദര്‍ശനത്തിനു ശേഷം ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് ഏറ്റുമാനൂര്‍ മങ്ങര കലുങ്കിന് സമീപം കാട്ടുകുന്നേല്‍ മേരി ഭവനില്‍ എത്തിച്ചു.. .സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.



Post a Comment

0 Comments