കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനപുണ്യമേകി ദശാവതാര ചന്ദനച്ചാര്‍ത്ത് . ഗൗണാ നദീമുഖനായി നരസിംഹ ചൈതന്യത്തോടുകൂടിയ വൈഷ്ണവ തേജസ്സ് കുടികൊള്ളുന്ന ഗോവിന്ദ പുരം ക്ഷേത്രത്തില്‍ ഭഗവാന്റെ പത്ത് അവതാരങ്ങളും ചന്ദന മുഴുക്കാപ്പ് ചാര്‍ത്തുന്നത് മണക്കാട്ടില്ലത്ത് നരായണന്‍ നമ്പൂതിരിയാണ്. ദശാവതാര ചാര്‍ത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച കൂര്‍മ്മാവതാരമാണ് മുഴുക്കാപ്പ് ചാര്‍ത്തിയത്. ചൊവ്വാഴ്ച വരാഹാവതാര രൂപം ചന്ദനത്തില്‍ ആലേഖനം ചെയ്തു . രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട് 5.30 മുതല്‍ 7.30 വരെയുമാണ് ദര്‍ശന സമയം. ജനുവരി 14 ന് വിശ്വരൂപദര്‍ശന ത്തോടെ ദശാവതാര ചാര്‍ത്ത് സമാപിക്കും.





0 Comments