Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഹെല്‍പ് ലൈന്‍ സര്‍വ്വീസ് ആരംഭിച്ചു.

                                  


പാലാ കൊട്ടാരമറ്റത്ത് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഹെല്‍പ് ലൈന്‍ സര്‍വ്വീസ് ആരംഭിച്ചു. നഗരസഭയിലെ കൊട്ടാരമറ്റം 24-ാം വാര്‍ഡില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജു മാത്യുവിന്റെ വീടിനോട് ചേര്‍ന ഓഫീസിലാണ്  ഡിജിറ്റല്‍ ഹെല്‍പ് ലൈന്‍ സര്‍വീസ്  പ്രവര്‍ത്തനം ആരംഭിച്ചത്. പുതുവത്സര സമ്മാനമായാണ് ഡിജിറ്റല്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചതെന്ന് കൗണ്‍സിലര്‍ ബിജു മാത്യു പറഞ്ഞു.  

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും  എല്ലാവിധ അപേക്ഷകള്‍ കൊടുക്കുന്നതിനും, വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകള്‍, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ എന്നിങ്ങനെ പൊതുവായതും വ്യക്തിപരമായതും ആയ ആവശ്യങ്ങള്‍ക്കും  സഹായം എത്തിക്കുകയെന്നതാണ് ഈ ഹെല്‍പ്പ് ലൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പാലാ മുന്‍സിപ്പാലിറ്റി കൊട്ടാരമറ്റം  വാര്‍ഡിനെ മാതൃക വാര്‍ഡാക്കുക എന്ന ഉദ്യേശത്തോടെയാണ് ഓഫീസ് ആരംഭിച്ചത്. ഓഫീസിന്റെ പ്രവര്‍ത്തനസമയം ഞായറാഴ്ചയും പൊതു അവധിദിവസങ്ങളും  ഒഴികെയുള്ള പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും.. വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാത്രമായി ഒരു മൊബൈല്‍ ഫോണും, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരു തൊഴില്‍, സ്ഥാപന ഉടമ എന്ന നിലയിലുള്ള  തിരക്കുകള്‍ക്കിടയിലും വാര്‍ഡിലെ ജനങ്ങള്‍ക്ക് ഏറ്റവും നല്ല സേവനം ലഭ്യമാക്കുക എന്നതാണ് പുതിയ സംവിധാനം ഉദ്ദേശിക്കുന്നത്.  ബിജു മാത്യൂസിന്റെ ഭാര്യ ഷൂബിന്‍ തോമസ് ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് . ഒപ്പം ഓഫീസിലേക്കുള്ള വഴി പരിചയപ്പെടുത്തുന്നതിന് കൊട്ടാരമറ്റം കോട്ടപ്പാലം ലിങ്ക് റോഡ് മുതല്‍ സൂചന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.




Post a Comment

0 Comments