നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവോടെ അടുത്ത 25 വര്‍ഷങ്ങളില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ വാങ്മയ ചിത്രങ്ങളുമായി ഡോ. എതിരന്‍ കതിരവന്‍ പാലായില്‍ സഫലം 55 പ്ലസ് വേദിയില്‍ പ്രഭാഷണം നടത്തി. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ മുന്‍സീനിയര്‍ സയന്റിസ്റ്റും ടൈറ്റന്‍ കോളജിലെ പ്രൊഫസറും ഗവേഷകനും മീനച്ചില്‍ കര്‍ത്താ കുടുംബാംഗവുമായ ഡോ എതിരന്‍ കതിരവന്‍ ശാസ്ത്ര തത്വങ്ങളെ നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചത് ശ്രോതാക്കള്‍ക്ക് ഹൃദ്യമായ അനുഭവമാണ് പകര്‍ന്നു നല്‍കിയത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും Al സാങ്കേതിക വിദ്യയുടെ സ്വാധീനം ഉണ്ടായി കഴിഞ്ഞു വെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവറില്ലാത്ത കാറും ഡോക്ടറില്ലാത്ത ആശുപത്രിയും അടക്കം അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് നമ്മെ കാത്തിരിക്കുന്നതെന്ന് ഡോ എതിരന്‍ കതിരവന്‍ പറഞ്ഞു. സഫലം 55 പ്ലസിന്റെ ആഭിമുഖ്യത്തില്‍ കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ സഫലം പ്രസിഡന്റ് M S ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. രവി പുലിയന്നൂര്‍. വി എം അബ്ദുള്ളാ ഖാന്‍, പി.എസ് മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments