Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ 4000 കോടി രൂപയുടെ വികസന പദ്ധതികള്‍. മന്ത്രി V N വാസവന്‍



ഏറ്റുമാനൂരില്‍ 4000 കോടി രൂപയുടെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി V N വാസവന്‍. ഏറ്റുമാനൂരിലെ നെല്‍ക്കര്‍ഷകര്‍ക്ക് താങ്ങായി നെല്ല് സംഭരണ കേന്ദ്രവും വിപണന കേന്ദ്രവും ഒരുക്കുമെന്ന് മന്ത്രി  പറഞ്ഞു. ഏറ്റുമാനൂരില്‍ IT പാര്‍ക്ക് നിര്‍മ്മിക്കുമെന്നും ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് ഹെലിപാഡ് നിര്‍മ്മിക്കു മെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഏറ്റുമാനൂരിന്റെ സമഗ്ര വികസനം ലക്ഷ്യ മിട്ടാണ് പദ്ധതികള്‍ രൂപകല്പന ചെയ്യുന്നത്.  ആരോഗ്യമേഖലയിലും കാര്‍ഷിക മേഖലയിലും വ്യവസായ മേഖലകളിലും തൊഴിലിടങ്ങളിലും  വികസന പദ്ധതികളും റോഡ് വികസനമടക്കം  പശ്ചാത്തല സൗകര്യ വികസന പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞതായും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പതിനഞ്ചാം തീയതി മാന്നാനത്ത്  വികസന പദ്ധതിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.



Post a Comment

0 Comments