ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തരമായി 5 അംഗ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കണമെന്ന് ഏറ്റുമാനൂര്‍ വികസന സമിതി നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. നിലവിലെ പോലീസ് സംവിധാനത്തിന് ഏറ്റുമാനൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാന്‍ കഴിയില്ലന്നും യോഗo വിലയിരുത്തി. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ട്രാഫിക് ബോധവല്‍ക്കരണ ക്ലാസും ചര്‍ച്ചയും നഗരസഭ ചെയര്‍പേഴ്‌സണ്‍ ടോമി പുളിമാന്‍ തുണ്ടം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജനകീയ വികസന സമിതി പ്രസിഡന്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു നഗരസഭ കൗണ്‍സിലര്‍ മാരായ മാത്യു വാക്കത്തുമാലി, വിപിന്‍ സണ്ണി, വിപിന്‍ ബാബു ,മേരിക്കുട്ടി ജോസഫ്, ടി.പി. മോഹന്‍ദാസ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍, റെജിമോന്‍ സി.റ്റി, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എം കെ സുഗതന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments