Breaking...

9/recent/ticker-posts

Header Ads Widget

മലിനജലം ഒഴുകി ദുര്‍ഗന്ധം



ഏറ്റുമാനൂര്‍ നഗരസഭ ഓഫീസിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക കടകള്‍ക്ക് പിന്നിലൂടെ മലിനജലം ഒഴുകി ദുര്‍ഗന്ധം വമിക്കുന്നത് പൊതുജനത്തിന് ദുരിതമാകുന്നു. പ്രൈവറ്റ് ബസ് സ്റ്റേഷനോട് ചേര്‍ന്നാണ് സ്വകാര്യസ്ഥാപനത്തില്‍ നിന്നും പുറന്തള്ളുന്ന മലിനജലം കെട്ടിക്കിടക്കുന്നത്. മലിന ജലമൊഴുക്കുന്നതിനെതിരെ നഗരസഭാ അധികൃതര്‍ക്ക് കച്ചവടക്കാര്‍ അടക്കമുള്ളവര്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ലെന്നാണ് ആക്ഷേപമുയരുന്നത്. കാടുകയറി കിടക്കുന്ന  ഈ ഭാഗം പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പലരും ഉപയോഗിക്കുന്നതും  ദുര്‍ഗന്ധം രൂക്ഷമാകുന്നതിന് കാരണമാവുന്നുണ്ട്.



Post a Comment

0 Comments