Breaking...

9/recent/ticker-posts

Header Ads Widget

നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു.



കളത്തൂര്‍ ഗവ. യു.പി സ്‌കൂളില്‍  നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്‌കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളുടെ നിര്‍മ്മാണവും പ്രദര്‍ശനവുമാണ്  നടന്നത്. നാടന്‍ ചീരത്തോരന്‍ മുതല്‍ ചേന, ചേമ്പ്, കാച്ചില്‍, അവല്‍ വിളയിച്ചത്, ചട്ടിയില്‍ ചുട്ട അട, ഗോതമ്പ് കൊഴുക്കട്ട, സോയാബീന്‍ കട്ട്‌ലൈറ്റ്, റാഗി പുട്ട്, അമൃതംപൊടി ഉപ്പുമാവ്, ചെറുപയര്‍ മുളപ്പിച്ചത്, പപ്പായ ഫ്രൈ, ഉന്നക്കായ തുടങ്ങിയ നാടന്‍ വിഭവങ്ങളുടെ രുചി ശേഖരം തീര്‍ത്ത ഭക്ഷ്യമേള  വളരെ ആസ്വാദ്യകരമായിരുന്നു. കുറവിലങ്ങാട് BPC സതീഷ് ജോസഫ് ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കൃഷ്ണന്‍ കാളികാവ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍പ്രകാശന്‍  മുന്‍ പിടിഎ പ്രസിഡണ്ട് ബാബു റ്റി.ഒ  സ്റ്റാഫ് സെക്രട്ടറി പ്രിയ വിനോദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ക്രിയേറ്റീവ് കോര്‍ണര്‍, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, സ്‌കൂള്‍ ആരോഗ്യ ഹെല്‍ത്ത് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. 



Post a Comment

0 Comments